St.Marys J. S. O. Y A Pallikkara Cathedral

Premium Blogger Themes - Starting From $10
#Post Title #Post Title #Post Title



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



CATHEDRAL



The bull of His Holiness Ignatius Zakka-I, the Patriarch of Antioch & All the East and the Supreme head of the Universal Syriac Orthodox Church, proclaiming the 10- th century Palliakara Marth Mariam Church a CATHEDRAL, being read out by H.E. Mor Gregorios Joseph, Synod Secretary in the presence of His Beatitude Mor Baselios Thomas-I, the Catholilcos & head of the Syriac Church in India and the Metropolitans & clergy of the Holy Church in India - 2007

25 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ന് ഭക്തിനിര്‍ഭരമായ തുടക്കം

പള്ളിക്കര മര്‍ത്തമറിയം കത്തീഡ്രലിലെ യൂത്ത് അസ്സോസിയേഷന്‍ ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ സംഘടിപ്പിക്കുന്ന 25 -മത് പള്ളിക്കര കണ്‍വെന്‍ഷന് തുടക്കമായി . നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.കത്തിഡ്രല്‍ വികാരി ഫാ.ബാബു വര്‍ഗിസ് അധ്യക്ഷത വഹിച്ചു.
[ Read More ]

25 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ന് പന്തല്‍ കാല്‍ നാട്ടി

പള്ളിക്കര മര്‍ത്തമറിയം കത്തീഡ്രലിലെ യൂത്ത് അസ്സോസിയേഷന്‍ ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ സംഘടിപ്പിക്കുന്ന 25 -മത് പള്ളിക്കര കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മം മോറക്കാല സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ വികാരി ഫാ. ജോസഫ്‌ നിര്‍വഹിച്ചു യൂത്ത് അസോസിയേഷന്‍ സെക്രട്ടറി വില്‍‌സണ്‍ വര്‍ഗിസ് ട്രസ്റ്റിമാര്‍ , എന്നിവര്‍ പങ്കെടുത്ത
[ Read More ]

News Paper Clip


[ Read More ]

25 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ന്





[ Read More ]

പരിശുന്ധന്മാരുട ഓര്‍മ പെരുന്നാളും നേര്‍ച്ചസദ്യയും








പുരാതന ദേവാലയമായ പള്ളിക്കര വിശുദ്ധ മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ പരിശുദ്ധന്‍മാരുടെ ഓര്‍മപ്പെരുന്നാള്‍ ഒക്ടോബര്‍ 31,നവംബര്‍ 1,2 (തിങ്കള്‍,ചൊവ്വ,ബുധന്‍) ദിവസങ്ങളില്‍ ആഘോഷിക്കും. ക്നാനായ ആര്‍ച്ച് ബിഷപ്പ് അഭി കുര്യാക്കോസ് മോര്‍ സേവറിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. തിങ്കള്‍,രാവിലെ 7.15ന് വിശുദ്ധ കുര്‍ബാന കൊടിയേറ്റ് വികാരി ഫാ.ബാബു വര്‍ഗിസ് വൈകീട്ട് 6ന് സന്ധ്യാപ്രാര്‍ഥന. ,ചൊവ്വ 7.15ന് വിശുദ്ധ കുര്‍ബാന, 8.30ന് ചരിത്ര പ്രസിദ്ധമായ അഞ്ചേകാലും കോപ്പും കൊടുക്കല്‍ ചടങ്ങ്, 4:30 ന് മേമ്പൂട്ടില്‍ നിന്നും പള്ളി ഉപകരണങ്ങള്‍ ആഘോഷമായി പള്ളി അകത്തേക്ക് കൊണ്ട് വരുന്നു 6.30ന് സന്ധ്യാപ്രാര്‍ഥന പ്രസംഗം മെത്രാപ്പോലീത്ത. 8.30ന് പ്രദക്ഷിണം കിഴക്കെ മോറക്കാല മാര്‍ ഗ്രിഗോറിയോസ് കുരിശുംതൊട്ടിയിലേക്ക് തുടര്‍ന്ന് നേര്‍ച്ചസദ്യ.പ്രധാന പെരുന്നാള്‍ ദിവസം ബുധന്‍ , 8.30ന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, പ്രസംഗം - ക്നാനായ ആര്‍ച്ച് ബിഷപ്പ് അഭി കുര്യാക്കോസ് മോര്‍ സേവറിയോസ് മെത്രാപ്പോലീത്ത. . 11ന് പ്രദക്ഷിണം, 12.00ന് നേര്‍ച്ചസദ്യ എന്നിവയാണ് പെരുന്നാള്‍ ചടങ്ങുകള്‍.




[ Read More ]

എം.ജെ.എസ്.എസ്.എ. വിദ്യാര്‍ഥി പരിശീലന ക്യാമ്പ്......



കോതമംഗലം:എം.ജെ.എസ്.എസ്.എ. മേഖലാ വിദ്യാര്‍ഥി നേതൃത്വ പരിശീലന ക്യാമ്പ് മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു.കോതമംഗലം മാര്‍തോമാ ചെറിയപള്ളിയില്‍ നടന്ന പരിപാടിയില്‍ ഫാ. മോന്‍സി അബ്രഹാം അധ്യക്ഷനായി. മേഖലാ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ യൗസേബിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി.

ഫാ. സിബി ഇടത്തില്‍, ഫാ. എല്‍ദോസ് തോമ്പ്ര, പി.വി. പൗലോസ്, വി.പി. ജോയി, ജോണ്‍ ജോസഫ്, അഡ്വ. സി.ഐ. ബേബി, ഫാ. ബൈജു അരീക്കല്‍, ഫാ. ബിജു കൊരട്ടിയില്‍ എന്നിവര്‍ സംസാരിച്ചു.
[ Read More ]

കോതമംഗലം കാൽനട തീർത്ഥാ യാത്ര നാളെ രാവിലെ 6 AM ന് പള്ളിക്കര സെന്‍റ് മേരീസ്‌ കത്തീഡ്രലില്‍ നിന്ന് പുറപ്പെടുന്നു


[ Read More ]

ഓര്‍മപ്പെരുന്നാള്‍

കൂത്താട്ടുകുളം: ഇടയാര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി കന്നുംകടക്ക ചാപ്പലില്‍ എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മപ്പെരുന്നാള്‍ വെള്ളിയാഴ്ച തുടങ്ങും. പെരുന്നാള്‍ ശുശ്രുഷകള്‍ക്ക് ഫാ. ബിനു സ്‌കറിയ കോഴിക്കോട്ട് നേതൃത്വം നല്‍കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കൊടി ഉയര്‍ത്തല്‍, ഏഴിന് സന്ധ്യാപ്രാര്‍ത്ഥന, എട്ടിന് പ്രസംഗം: ഫാ. വര്‍ഗീസ് പനച്ചിയില്‍, 8.45 ന് ആശീര്‍വാദം, നെയ്യപ്പ നേര്‍ച്ച, നേര്‍ച്ചസദ്യ. ഒക്ടോ. ഒന്നിന് രാവിലെ 7.30ന് പ്രഭാത പ്രാര്‍ത്ഥന, 8.30ന് കുര്‍ബ്ബാന, 10.30ന് ആശീര്‍വാദം, പാച്ചോര്‍ നേര്‍ച്ച. 2 ന് രാവിലെ 7 മണിക്ക് ചാപ്പലില്‍ നിന്ന് തീര്‍ത്ഥയാത്ര പുറപ്പെടും
[ Read More ]

സാധു സംരക്ഷണ സമിതി വീട് നിര്‍മിച്ച് നല്കി.







പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ സാധു സംരക്ഷണ സമിതി ഇടവക അംഗം ചക്കലമുഗള്‍ ഇട്ടിര ഐപ്പ്നു പുതിയ വീട് നിര്‍മിച്ച് നല്കി.ഭവനത്തിന്റെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനവും സമിതി പ്രവര്‍ത്തകരാണ് നിര്‍വഹിച്ചത്. എല്ലാ വര്‍ഷവും സമിതി ഇത്തരത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്‍ക്ക് ഭവനം നിര്‍മിച്ച് നല്കാറുണ്ട്. ഫാ. ബാബു വര്‍ഗിസ് ഭവനം ആശീര്‍വദിച്ചു. സഹ വികാരി ഫാ.വിനോജ് , ഫാ.ഗ്രിഗര്‍ കുര്യാക്കോസ് എന്നിവര്‍ സഹകാര്‍മികരായി.
[ Read More ]

മാര്‍ അപ്രേം അക്കാദമി ഉദ്ഘാടനം ചെയ്തു......



അങ്കമാലി:അങ്കമാലി മേഖലാ സുവിശേഷ സംഘം അങ്കമാലി സെന്റ് മേരീസ് സുനോറോ കത്തീഡ്രല്‍ കേന്ദ്രമായി ആരംഭിക്കുന്ന വൈജ്ഞാനിക കേന്ദ്രമായ മാര്‍ അപ്രേം അക്കാദമി തുറന്നു. ഡോ. പി.സി സിറിയയക് ഉദ്ഘാടനം ചെയ്തു. ഏല്യാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, വര്‍ഗീസ് അരീക്കല്‍ കോര്‍ എപ്പിസ്‌കോപ്പ, തുറവൂര്‍ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് കെ.വൈ. വര്‍ഗീസ് , നെടുമ്പാശ്ശേരി പഞ്ചായത്ത്്്്്്് പ്രസിഡന്റ് മിനി എല്‍ദോ, ഡോ. ബെന്നി ചെറിയാന്‍, എബ്രഹാം തരികന്‍, എ.പി. പൗലോസ്, ഡോ. ജോമോന്‍ പാപ്പച്ചന്‍, ഏല്യാസ് കെ. തരികന്‍, ഫാ. വര്‍ഗീസ് തൈപ്പറമ്പില്‍ ഫാ. മാത്യൂസ് അരീക്കല്‍, ടി.സി. ഏല്യാസ് എന്നിവര്‍ പ്രസംഗിച്ചു.

[ Read More ]

കോതമംഗലം കണ്‍വെന്‍ഷന്‍ രണ്ട് മുതല്‍



കോതമംഗലം:മാര്‍തോമാ ചെറിയ പള്ളിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 2 മുതല്‍ 6 വരെ നടത്തുന്ന കോതമംഗലം കണ്‍വെന്‍ഷന് ഒരുക്കങ്ങളായി. 'ഉണര്‍ന്ന് ജാഗ്രതയോടെയിരിപ്പിന്‍' എന്നതാണ് ഇത്തവണത്തെ ചിന്താവിഷയം. രാവിലെ മുതല്‍ പള്ളിയില്‍ ധ്യാന യോഗവും വൈകീട്ട് കണ്‍വെന്‍ഷനുമാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രമുഖര്‍ കണ്‍വെന്‍ഷന്‍ പ്രസംഗങ്ങള്‍ നടത്തും.

രണ്ടിന് വൈകീട്ട് 6.15ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 7.30ന് മേഖലാ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ യൗസേബിയോസ് കുര്‍ബാന അര്‍പ്പിക്കും

കണ്‍വെന്‍ഷനില്‍ ദിവസേന രാവിലെ 9.30നും ഉച്ചയ്ക്ക് 2നും ധ്യാനം, വൈകീട്ട് 5.40ന് ഗാനശുശ്രൂഷ, 6.50ന് വചനശുശ്രൂഷ, രാത്രി 8.40ന് സമാപന പ്രാര്‍ത്ഥന എന്നിങ്ങനെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

സമാപന ദിവസമായ 6ന് രാത്രി 8.40ന് സമാപന പ്രാര്‍ത്ഥനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബാവ നേതൃത്വം നല്‍കുമെന്ന് വികാരി ഫാ. മോന്‍സി എബ്രാഹം നിരവത്തുകണ്ടത്തില്‍ പറഞ്ഞു. പ്രത്യേക വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്

പത്ര സമ്മേളനത്തില്‍ സഹ വികാരിമാരായ ഫാ. ബിജു അരീയ്ക്കല്‍, ഫാ. ബിജു കൊരട്ടിയില്‍, ഫാ. എല്‍ദോസ് തോമ്പ്ര, ഫാ. സിബി ഇടത്തില്‍, തന്നാണ്ട് കൈക്കാരന്‍മാരായ പി.വി. പൗലോസ്, ജോമോന്‍ പാലക്കാടന്‍ എന്നിവരും പങ്കെടുത്തു

[ Read More ]

ഡോ.യൂഹാനോന്‍ മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത കാലം ചെയ്തു




കല്പറ്റ: മലങ്കര യാക്കോബായ സുറിയാനി സഭ വലിയ മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സിനോസ് കാലംചെയ്തു. 75 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1985 മുതല്‍ 2010 വരെ മലബാര്‍ ഭദ്രാസനത്തിന്റെ അധിപനായിരുന്നു. മീനങ്ങാടിയില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. സംസ്‌കാരം കോട്ടയം പാമ്പാടിയില്‍ നടക്കും.

1941 ഡിസംബര്‍ അഞ്ചിന് പാമ്പാടിയില്‍ ഇലപ്പനാല്‍ കുടുംബത്തില്‍ ജനിച്ച ജോണ്‍ ജേക്കബിനെയാണ് ദൈവം പിന്നീട് സഭയെ നയിക്കാനുള്ള അഭിഷിക്തനായി ഉയര്‍ത്തിയത്. 1964ല്‍ 24ാം വയസ്സില്‍ ഡീക്കന്‍ പട്ടവും 1969ല്‍ കശ്ശീശ്ശോ പട്ടവും സ്വീകരിച്ചു.

പാമ്പാടിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബസേലിയോസ് കോളജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം തിരുപ്പതി ശ്രീ വെങ്കേടേശ്വര സര്‍വകലാശാലയില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് കോട്ടയത്തെ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ പഠനം ആരംഭിച്ചു. ന്യൂയോര്‍ക്ക് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് എസ്.ടി.എം ബിരുദം സമ്പാദിച്ച ശേഷം ന്യുയോര്‍ക്കിലെയും ഫ്‌ളോറിഡയിലെയും ദൈവശാസ്ത്ര യൂണിവേഴ്‌സിറ്റികളില്‍ ബിരുദം നേടി. വിദ്യാഭ്യാസ കാലത്തുടനീളം യു.എസിലെ വിവിധ സംസ്ഥാനങ്ങളിലുള്ള യാക്കോബായ ദേവാലയങ്ങളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചിരുന്നു.

മലങ്കര യാക്കോബായ സിറിയന്‍ സഭയില്‍ രണ്ട് ഡോക്ടറേറ്റുകള്‍ സമ്പാദിച്ച ഏക ബിഷപ്പും മോര്‍ പീലക്‌സിനോസ് ആയിരുന്നു. ദൈവശാസ്ത്ര പഠനത്തിനു ശേഷം ദക്ഷിണ ഭാരത് ഹിന്ദി പ്രചാര്‍ സഭയില്‍ നിന്നും ഹിന്ദി ഭൂഷണും ഹിന്ദി പ്രവീണും നേടി.

1985ല്‍ മലബാര്‍ ഭദ്രാസനാധിപനായിരുന്ന സാമുവല്‍ മോര്‍ പീലിക്‌നിനോസിന്റെ വിയോഗത്തോടെ സഭയെ നയിക്കാനുള്ള ചുമതലയും യൂഹാനോന്‍ മോര്‍ പീലിക്‌സിനോസില്‍ നിക്ഷിപ്തമായി. മലബാര്‍ ഭദ്രാസനത്തിന്റെ ചരിത്രം യൂഹാനോന്‍ മോര്‍ പീലിക്‌സിനോസുമായി ഏറെ ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇദ്ദേഹത്തിന്റെ കാലത്താണ് ഭദ്രസാനത്തിന്റെ കീഴില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലും തമിഴ്‌നാട്ടിലെ നീലഗിരിയിലും യാക്കോബായ സഭയ്ക്ക് നിരവധി പള്ളികള്‍ ഉയര്‍ന്നത്. നിരവധി വിദ്യാഭ്യാസ, സന്നദ്ധ സ്ഥാപനങ്ങളും ഇദ്ദേഹത്തിന്റെ തണലില്‍ തഴച്ചുവളര്‍ന്നു.
[ Read More ]

24 - മത് പള്ളിക്കര കൺവൻഷനു തുടക്കമായി

പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ യുവാക്കളുടെ കൂട്ടായ്മയായ സെന്റ് മേരീസ് യൂത്ത് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 24 - മത് പള്ളിക്കര കൺവൻഷനു തുടക്കമായി യാക്കോബായ സഭയുടെ ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്ത അഭി ഏലിയാസ് മാര്‍ യൂലിയോസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

[ Read More ]

24 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു







പള്ളിക്കര സെന്റ് മേരീസ് യൂത്ത് അസ്സോസിയേഷന്‍ ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ മോറയ്ക്കാല സെന്റ് മേരീസ് എച്ച്.എസ്.എസ്. മൈതാനിയില്‍ സംഘടിപ്പിക്കുന്ന 24 -മത്പ ള്ളിക്കര കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. പന്തലിനുള്ള കാല്‍നാട്ടുകര്‍മ്മം കത്തീഡ്രല്‍ വികാരി .ഇ.സി. വര്‍ഗിസ് കോറെപ്പിസ്‌ക്കോപ്പ നിര്‍വഹിച്ചു. , ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ കോറെപ്പിസ്‌ക്കോപ്പ , ഫാ ഗ്രിഗര്‍ കുര്യാക്കോസ്ട്ര സ്റ്റി K.P മാത്തപ്പന്‍ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ N.P തോമസ്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
[ Read More ]

പള്ളിക്കര മലേക്കുരിശുപള്ളി ആഗോള മാര്‍ത്തോമന്‍ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു


പള്ളിക്കര മലേക്കുരിശുപള്ളി ആഗോള മാര്‍ത്തോമന്‍ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് പരിശുദ്ധ അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ കല്പന പുറപ്പെടുവിച്ചു.ഇന്ന് ഔദ്യാഗിക പ്രഖ്യാപനം ഡോ.എബ്രാഹം മാര്‍ സേവേറിയോസ്, ഏലിയാസ് മാര്‍ അത്താനാസ്യോസ് മാത്യൂസ്‌ മോര്‍ അപ്രേം മെത്രാപ്പോലീത്തമാരുടെ നേത്രത്തില്‍ നടത്തപെട്ടു
[ Read More ]

പരിശുദ്ധ പാത്രിയർക്കീസ് ബാവ പള്ളിക്കര വിശുദ്ധ മർത്ത മറിയം കത്തീഡ്രൽ മദ്ബഹായിൽ ധൂപ പ്രാർത്ഥന നടത്തി അനുഗ്രഹിച്ചപ്പോൾ

SUGGESTION SEND

"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും editor.akhilshaju@gmail.com മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക...

    എഡിറ്റര്‍

    My Photo
    എഡിറ്റര്‍ സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌
    അഖില്‍ ഷാജു -എഡിറ്റര്‍ (സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌) :.പള്ളിക്കര സെന്‍റ് മേരീസ്‌ കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ മീഡിയ & വെബ്‌ പ്രസിദ്ധികരണം , :.വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിക്കര.സ്ഥാപിതം ad 905.: Mob:9809626508 e-mail: editor.akhilshaju@gmail.com akhilshaju.grace7@gmail.com
    View my complete profile